ആലുവ: തുരുത്ത് സമന്വയ ഗ്രാമവേദിയുടെ കീഴിൽ പ്രവർത്തിക്കുന്ന സമന്വയ സാന്ത്വനവേദി പ്രതിമാസ ചികിത്സാ സഹായ പദ്ധതി ആറാംഘട്ടം കെ.എസ്.ഇ.ബി ഓംബുഡ്‌സ്മാൻ എ.സി.കെ. നായർ ഉദ്ഘാടനം ചെയ്തു. സമന്വയ ഗ്രാമവേദി പ്രസിഡന്റ് പി.ജി. സുനിൽകുമാർ അദ്ധ്യക്ഷനായി. ഷെരീഫ് കുന്നപ്പിള്ളി ചികിൽസാ സഹായ വിതരണം നടത്തി. വാർഡ് മെമ്പർമാരായ കെ.ഇ. നിഷ, നഹാസ് കളപ്പുരയിൽ, സമന്വയ ഗ്രാമവേദി സെക്രട്ടറി എസ്. രാധാകൃഷ്ണൻ, സാന്ത്വന വേദി കൺവീനർ ജെ.എം. നാസർ, പി.ഇ. മൂസ, പി.കെ. സുഭാഷ് എന്നിവർ സംസാരിച്ചു.