തൃപ്പൂണിത്തുറ: നിയോജകമണ്ഡലത്തിൽ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയസദസ് കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ രമ സന്തോഷ് അദ്ധ്യക്ഷയായി. മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, ജോയിന്റ് ആർ.ടി.ഒ അബ്ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു. വിവിധ റെസിഡന്റ്സ് അസോ. ഭാരവാഹികൾ, ബസുടമ പ്രതിനിധികൾ, കൗൺസിലർമാർ, വാർഡ് മെമ്പർമാർ, കെ.എസ്.ആർ.ടി.സി, പി.ഡബ്ല്യു.ഡി, പൊലീസ്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പ്രാദേശിക രാഷ്ട്രീയ സാമുദായിക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത് നിർദ്ദേശങ്ങൾ സമർപ്പിച്ചു.