പെരുമ്പാവൂർ: വിദ്യാഭ്യാസ മേഖലയിൽ ക്രിസ്ത്യൻ മിഷണറിമാരുടെയും മാർത്തോമാ സഭയുടെയും പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു. പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. മാർത്തോമാ മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാർ അപ്രേം എപ്പിസ്ക്കോപ്പ അദ്ധ്യക്ഷനായി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ റവ. സൈമൺ കുര്യൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ തോമസ് കെ. പോൾ, മാനേജർ കുരുവിള മാത്യു, പ്രിൻസിപ്പൽ ജി. ബിജു , പ്രധാന അദ്ധ്യാപിക മിനി തോമസ്, പി.ടി.എ പ്രസിഡന്റ് അബൂബക്കർ പോഞ്ഞാശേരി എന്നിവർ പ്രസംഗിച്ചു. ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും സ്മരണിക 'കൽഹാര" യുടെ പ്രകാശനവും ഗവർണർ നിർവഹിച്ചു. ഒരു കോടിയോളം രൂപ മുടക്കി രണ്ടു നിലകളിലായി 5400 ചതുരശ്ര അടിയിൽ നിർമ്മിച്ച ശതാബ്ദി സ്മാരക മന്ദിരത്തിന്റെ കൂദാശ തോമസ് മാർ തിമോഥിയോസ് എപ്പിസ്‌കോപ്പ നടത്തി. 750 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ സാധാരണക്കാരുടെ ഉന്നമനത്തിനായി
മാർത്തോമാ സുവിശേഷ സംഘമാണ് നൂറുവർഷം മുമ്പ് ആരംഭിച്ചത്.