container

കൊച്ചി: കണ്ടെയ്‌നർ തൊഴിലാളികൾ ആഹ്വാനംചെയ്ത അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. സംസ്ഥാന അഡിഷണൽ ലേബർ കമ്മിഷണർ ചർച്ച വിളിച്ചു ചേർത്ത യോഗത്തിൽ തൊഴിലാളികൾ മുന്നോട്ടുവച്ച ചില ആവശ്യങ്ങൾ അംഗീകരിച്ചതിന് പിന്നാലെയാണ് സമരം മാറ്റിവച്ചത്. 2016ൽ വർദ്ധിപ്പിച്ച ബാറ്റയിൽ സംസ്ഥാനത്തിനകത്ത് 15 ശതമാനവും കേരളത്തിന് പുറത്ത് 10 ശതമാനവുമെന്നതിന്റെ 75 ശതമാനം ഇടക്കാല ആശ്വാസ ബാറ്റയായി നൽകാൻ ധാരണയായി. ഇത് 16 മുതൽ പ്രാബല്യത്തിൽ വരുത്തും. ഓണത്തിനു ശേഷം ഈ മേഖലയിൽ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ വർക്കേഴ്‌സ് പേയ്‌മെന്റ് സിസ്റ്റം നടപ്പാക്കാനും മുഴുവൻ വാഹനങ്ങളും ഡബ്ല്യൂ.പി.എസിൽ രജിസ്റ്റർ ചെയ്യണമെന്നും ട്രേഡ് യൂണിയൻ കോഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.