haritha

അങ്കമാലി: സംസ്ഥാനത്ത് ആദ്യമായി ഹരിതകർമ്മസേനാംഗങ്ങൾക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാകുന്ന അംഗത്വ കാർഡ് ചെയർമാൻ മാത്യു തോമസ് വിതരണം ചെയ്തു. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് സേവനമനുഷ്ഠിക്കുന്ന സാധാരണക്കാരായ തൊഴിലാളികളുടെ നിരന്തരമായ ഒരാവശ്യമായിരുന്നു ഈ ആരോഗ്യ പരിരക്ഷാ പദ്ധതി. സംസ്ഥാനത്ത് ആദ്യമായി ഹരിതകർമ്മസേനയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇന്റർനെറ്റിന്റെ സഹായത്തോടെ ഡിജിറ്റൽ രൂപത്തിൽ നടപ്പിലാക്കിയതും അങ്കമാലി നഗരസഭയാണ്. നഗരസഭ ഉപാദ്ധ്യക്ഷ സിനി മനോജ് അംഗത്വ വിതരണയോഗത്തിൽ അദ്ധ്യക്ഷയായി. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.വൈ ഏല്യാസ്, ജാൻസി അരിയ്ക്കൽ, ജെസ്മി ജിജോ, ലക്സി ജോയ്, റോസിലി തോമസ്, ജില്ലാ ആസൂത്രണ സമിതി അംഗം റീത്ത പോൾ, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എ.വി. രഘു, കൗൺസിലർമാരായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ജിത ഷിജോയ്, സന്ദീപ് ശങ്കർ, ലിസി പോളി, ലില്ലി ജോയ്, രജനി ശിവദാസൻ, ലേഘ മധു , മോളി മാത്യൂ, ഗ്രേസ്സി ദേവസി, സരിത അനിൽകുമാർ, നഗരസഭാ സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, ആരോഗ്യ വിഭാഗം ജീവനക്കാരായ അനിൽ ആർ, പ്രകാശ് സക്കറിയ, വി.വി സണ്ണി, പി.ശശി, ശാലിനി ബിജു, ലിനി രാജേഷ്, മഞ്ജുഷ എന്നിവർ സംസാരിച്ചു.

പരിമിത വരുമാനക്കാരായ ഹരിതകർമ്മസേനാംഗങ്ങൾക്ക് പരിധിയില്ലാത്ത ആരോഗ്യ ഇൻഷുറൻസ് സംരക്ഷണം നൽകുന്ന ഈ പദ്ധതി സംസ്ഥാനത്തിന് മുഴുവൻ മാതൃകയാണ്

മാത്യു തോമസ്

നഗരസഭാ ചെയർമാൻ

അങ്കമാലി

42 - നഗരസഭയിലെ തൊഴിലാളികൾ

ഹരിതകർമ്മ സേന ചെയ്യുന്നത്

നഗരത്തെ മാലിന്യമുക്തമാക്കുന്ന ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികളാണ് ഹരിതകർമ്മസേനാംഗങ്ങൾ. പ്ലാസ്റ്റിക് മാലിന്യം, ഇലക്ട്രോണിക് മാലിന്യം, കുപ്പിച്ചില്ല്, ചെരുപ്പ്, ബാഗ് തുടങ്ങിയ മാലിന്യങ്ങൾ വീട് വീടാന്തരം കയറിയിറങ്ങി ശേഖരിച്ച് മാലിന്യ ശേഖരണ കേന്ദ്രത്തിൽ കൊണ്ട് വന്ന്, തരം തിരിച്ചതിന് ശേഷം സർക്കാർ അംഗീകാരമുള്ള ഏജൻസികൾക്ക് കൈമാറുന്നു.