കൂത്താട്ടുകുളം : കാൽനടക്കാരനായ വഴിയാത്രക്കാരനെ കാർ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ മറിഞ്ഞു. പാലക്കുഴ കോഴിപ്പിള്ളി തൂങ്കലേൽ ഷാപ്പിന് സമീപം അഞ്ചിന് വൈകിട്ട് ആറോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കാൽനടക്കാരൻ
കാരമല തൈപ്പറമ്പിൽ രതീഷിനെ (46 ) കൂത്താട്ടുകുളത്തെ
സ്വകാര്യ ആശുപത്രിയിെലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കാർ ഡ്രൈവർക്ക് പരിക്കില്ല.