പെരുമ്പാവൂർ: ഹെറോയിനുമായി അസാം സ്വദേശി അബുൽ ഹുസൈന്റെ മകൻ ഗുലാബ് ഹുസൈൻ (24) എക്സൈസ് പിടിയിൽ. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 24 ചെറുകുപ്പികളിലും ഒരു ബോക്സിലുമായി 17. 017 ഗ്രാം ഹെറോയിൻ കണ്ടെത്തി. വാഴക്കുളം, പെരുമ്പാവൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കച്ചവടം. മയക്കുമരുന്ന് ഇടപാടുകാർക്ക് നൽകാനായി കാത്തുനിൽക്കുമ്പോഴാണ് പ്രതി പിടിയിലായത്. പിടിച്ചെടുത്ത ഹെറോയിന് അന്താരാഷ്ട്ര മാർക്കറ്റിൽ 12 ലക്ഷംരൂപ വിപണി മൂല്യമുണ്ട്.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.ടി. സാജു, സിവിൽ എക്സൈസ് ഓഫീസർന്മാരായ എസ്. ബാലു, അനുരാജ്. പി.ആർ, എ.ബി. സുരേഷ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ രേഷ്മ എന്നിവർ പങ്കെടുത്തു.