santhosh-echikkanam-

കൊച്ചി: എഴുത്തുകാരൻ സന്തോഷ് എച്ചിക്കാനത്തിനെതിരെ കാസർകോട് അസി. സെഷൻസ് കോടതിയിലുള്ള കേസിലെ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കി. ജാതീയമായി അവഹേളിച്ചെന്നാരോപിച്ച് അയൽവാസി സി. ബാലകൃഷ്ണനാണ് സന്തോഷിനെതിരെ പരാതി നൽകിയത്. ഇത് കോടതിക്ക് പുറത്ത് തീർപ്പാക്കിയെന്നും നടപടികൾ തുടരുന്നതിൽ അർത്ഥമില്ലെന്ന് എച്ചിക്കാനം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേസ് റദ്ദാക്കിയത്.