raja

കൊച്ചി: കാക്കനാട്ടെ രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയുടെയും അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെയും സംയുക്തസംരംഭമായ സെന്റർ ഒഫ് എക്‌സലൻസ് ഫോർ സസ്റ്റൈനബിൾ കൺസ്ട്രക്ഷൻ പ്രാക്ടീസിസ് ആൻഡ് മെറ്റീരിയൽസ് പ്രവർത്തനം ആരംഭിച്ചു. നിർമ്മാണമേഖലിയിൽ ഗവേഷണം, വികസനം, പരിശീലനം എന്നിവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

ചടങ്ങിൽ രാജഗിരി അസിസ്റ്റന്റ് ഡയറക്ടർ ഫാ. (ഡോ.) ജോയൽ ജോർജ് പുള്ളോലിൽ, ഡയറക്ടർ ഫാ.(ഡോ.) ജോസ് കുരിയേടത്ത്, അൾട്രാടെക് ടെക്‌നിക്കൽ ഹെഡ് പുന്നൂസ് പി. ജോൺ, റീജണൽ ഹെഡുമാരായ അനി ജോർജ്, സജിത് ഭാസ്‌കർ, സിവിൽ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. ജോർജ് മാത്യു, ഷൈജു നായർ എന്നിവർ പ്രസംഗിച്ചു.