vayand

കൊച്ചി: വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന് പാറമട കാരണമായിട്ടുണ്ടോയെന്ന് പഠനവിധേയമാക്കണമെന്ന് കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ഘോരവനത്തിൽ പോലും ഉരുൾപൊട്ടാറുണ്ട്. പാറമടകൾ ഉരുൾപൊട്ടലിന് ആക്കം കൂട്ടാറുണ്ടെന്ന് കൗൺസിൽ പ്രസിഡന്റ് ഡോ. സി.എം ജോയ് പറഞ്ഞു. ചൂരൽമലയ്ക്കും പുഞ്ചിരിമട്ടത്തിനും മുണ്ടക്കൈക്കും 10 കിലോമീറ്റർ അകലെയാണ് പാറമട പ്രവർത്തിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതീവ ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. പരിസ്ഥിതിലോല പ്രദേശത്ത് നഗരവത്കരണവും റിസോർട്ട് നിർമ്മാണവും കെട്ടിടനിർമ്മാണങ്ങളും തടയാൻ മുൻകരുതലെടുത്തില്ല. അതീവ ഉരുൾപൊട്ടൽ സാദ്ധ്യതാപ്രദേശമായി കണക്കാക്കിയതും ഒഴിപ്പിക്കൽ നടപടി സ്വീകരിക്കണമെന്ന് ശാസ്ത്രസമൂഹം അഭ്യർത്ഥിച്ചതെന്നും അദ്ദേഹം പറഞ്ഞു.