കൊച്ചി: എറണാകുളം ജില്ലയിൽ കൃഷി മൃഗസംരക്ഷണ, മത്സ്യ, ഭക്ഷ്യസംസ്‌കരണ മേഖലകളിൽ സംരംഭങ്ങൾ നടത്തുന്നവരും തുടങ്ങാൻ ആഗ്രഹിക്കുന്നവരുമായ പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരായവർക്ക് ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിന് സി.എം.എഫ്.ആർ.ഐ എറണാകുളം കൃഷിവിജ്ഞാന കേന്ദ്രത്തിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. കെ.വി.കെ വഴി നടപ്പാക്കുന്ന കേന്ദ്രസർക്കാരിന്റെ പട്ടികജാതി ഉപപദ്ധതിയുടെ ഭാഗമായാണ് സൗകര്യം ഒരുക്കുന്നത്. ഫോൺ: 8590941255.