anna

കൊച്ചി: ഇരുപത്തിയാറാം വയസിൽ വീട്ടിൽ നിന്ന് പുറത്തായതാണ് അന്ന രാജു. ആണായി പിറന്നെങ്കിലും പെണ്ണാകാനായിരുന്നു ജീവിതവിധി. വീടുവിട്ടുപോകേണ്ടിവന്നതും അതുകൊണ്ടുതന്നെ.

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌വുമൺ ഓട്ടോഡ്രൈവറാണ് അന്ന രാജു. 15-ാം വയസിൽ അടിമാലി ഗവ. ഹൈസ്‌കൂളിൽ പഠിക്കുമ്പോഴാണ് സ്വത്വം തിരിച്ചറിഞ്ഞത്. പക്ഷേ, പുറത്തുപറഞ്ഞില്ല.എറണാകുളം കവളങ്ങാട് സ്വദേശിയാണെങ്കിലും അടിമാലിയിലെ ബന്ധുവീട്ടിൽ താമസമാക്കിയായിരുന്നു സ്കൂൾ പഠനം. ബന്ധുക്കൾക്ക് വാഹനവും വർക്ക് ഷോപ്പും ഉണ്ടായിരുന്നതിനാൽ ഡ്രൈവിംഗ് പഠിച്ചു. എറണാകുളത്ത് കമ്പനിയിൽ ഡ്രൈവറായി ജോലിക്കെത്തിയതോടെ ട്രാൻസ്‌ജെൻഡർ സമൂഹവുമായി അടുത്തു. ഹോർമോൺ ചികിത്സയും ആരംഭിച്ചു. ഇതോടെയാണ് വീട്ടിൽ നിന്ന്പുറത്തായത്.

മൂന്നു വർഷം മുമ്പാണ് ശസ്ത്രക്രിയയിലൂടെ ട്രാൻസ്‌വുമണായത്.

ട്രാൻസ്‌ജെൻഡർമാർ തെരുവിൽ ജീവിക്കുന്നവരാണെന്ന വിചാരം മറികടക്കാൻ സ്വന്തമായൊരു തൊഴിൽ തേടി. അങ്ങനെയാണ് ഓട്ടോറിക്ഷ ഡ്രൈവറായത്. ഡ്രൈവിംഗ് ലൈസൻസിൽ ലിംഗമാറ്റം വരുത്തൽ വെല്ലുവിളിയായപ്പോൾ ലീഗൽ സർവീസ് അതോറിറ്റി തുണയായി.ഏഴുമാസമായി ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട്. ആലുവ സ്റ്റാൻഡിലാണ് പെർമിറ്റ്.

.പ്രതിദിനം 2,000 രൂപ വരെ വരുമാനമുണ്ട്.

സ്വന്തമായി ഒരു വീടാണ്

മുപ്പത്തിനാലുകാരി അന്നയുടെ അടുത്ത ലക്ഷ്യം.

ഉറ്റവർ തിരികെയെത്തി

ഓട്ടോറിക്ഷ വാങ്ങിയതോടെ വീട്ടുകാരുടെ അകൽച്ച മാറി. അമ്മ രത്‌നമ്മയും ഏകസഹോദരിയും വിളിക്കാറുണ്ട്. നാട്ടുകാരും അകറ്റി നിറുത്താറില്ല. ആലുവയിലെ കടുങ്ങല്ലൂരിൽ താമസിക്കുന്ന അന്നയ്ക്ക് അരുമമൃഗങ്ങൾ ജീവനാണ്. പേർഷ്യൻപൂച്ചയും നായ്‌ക്കുട്ടികളും കോഴികളുമാണ് പ്രിയപ്പെട്ടവർ.

കീം​ ​:​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളിൽ
പ​ഠി​ച്ച​വ​രു​ടെ​ 27​ ​മാ​ർ​ക്ക്
വെ​ട്ടി​ക്കു​റ​ച്ച​തി​ൽ​ ​പ്ര​തി​ഷേ​ധം

□​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​റേ​റ്റി​ലേ​ക്ക് ​മാ​ർ​ച്ച്
തി​രു​വ​ന​ന്ത​പു​രം​:​ ​കീം​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ൽ​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​പ​ഠി​ച്ച​വ​രു​ടെ​ടെ​ 27​മാ​ർ​ക്ക് ​വെ​ട്ടി​ക്കു​റ​ച്ച​ ​ന​ട​പ​ടി​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഐ​ക്യ​മ​ല​യാ​ള​ ​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മീ​ഷ​ണ​റേ​റ്റി​ലേ​ക്ക് ​സൂ​ച​നാ​ ​മാ​ർ​ച്ചും​ ​ധ​ർ​ണ്ണ​യും​ ​ന​ട​ത്തി.
യോ​ഗ്യ​താ​ ​പ​രീ​ക്ഷാ​ ​സ്കോ​റു​ക​ൾ​ ​അ​തേ​പ​ടി​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ക,​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ലെ​ ​കു​ട്ടി​ക​ൾ​ക്ക് ​കീ​മി​ൽ​ ​ബോ​ണ​സ് ​പോ​യി​ന്റു​ക​ൾ​ ​അ​നു​വ​ദി​ക്കു​ക​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​മ​റ്റ് ​ആ​വ​ശ്യ​ങ്ങ​ൾ.​ ​ധ​ർ​ണ​ ​ഡോ.​ന​ടു​വ​ട്ടം​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഐ​ക്യ​മ​ല​യാ​ള​ ​പ്ര​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കെ.​ഹ​രി​ദാ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സ​മ​ര​ത്തി​ന്റെ​ ​ല​ഘു​ലേ​ഖ​ ​കേ​ര​ള​ ​ശാ​സ്ത്ര​സാ​ഹി​ത്യ​ ​പ​രി​ക്ഷ​ത്ത് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ജെ.​ശ​ശാ​ങ്ക​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​വി​ഷ്ണു,​അ​ശ്വ​തി​ ​എ​ന്നി​വ​ർ​ക്ക് ​ന​ൽ​കി​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​പി.​പ്രേ​മ​ച​ന്ദ്ര​ൻ,​എ.​കെ.​എ​സ്.​ടി.​യു​ ​സം​സ്ഥാ​ന​ ​സ​മി​തി​ ​അം​ഗം​ ​ഷാ​ന​വാ​സ്,​മ​ല​യാ​ള​ ​ഐ​ക്യ​വേ​ദി​ ​പ്ര​സി​ഡ​ന്റ് ​കെ.​ഹ​രി​കു​മാ​ർ,​സെ​ക്ര​ട്ട​റി​ ​എ​സ്.​രൂ​പി​മ,​ക​ൺ​വീ​ന​ർ​ ​ടോം​ ​മാ​ത്യു,​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​വി.​വൈ​ഷ്ണ​വി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.