kothamangalam

കോതമംഗലം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് കുട്ടമ്പുഴ സഹകരണബാങ്കിന്റെ 3 ലക്ഷം രൂപ ബാങ്ക് പ്രസിഡന്റ് കെ.കെ. ശിവൻ വ്യവസായവകുപ്പ് മന്ത്രി പി. രാജീവിന് കൈമാറി. യുവജനക്ഷേമ ബോർഡ് വൈസ്ചെയർമാൻ എസ്. സതീഷ്, എഫ്.എൽ.ടി ചെയർമാൻ ആർ.അനിൽകുമാർ, മീറ്റ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യ ചെയർമാൻ ഇ.കെ. ശിവൻ, ബോർഡ് മേമ്പർമാരായ ആന്റണി ഉലഹന്നാൻ, ബെന്നി ജോൺ, കെ.ജി. സദാശിവൻ, ഷൈബി ഐസക്, സെക്രട്ടറി അജേഷ് ജോർജ്, നിഷ ആന്റു തുടങ്ങിയവർ പങ്കെടുത്തു.