കൊച്ചി: സിറോമലബാർ സഭയിൽ ഏകീകൃത കുർബാന അർപ്പിക്കാൻ തയാറാകാത്ത വൈദികർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിശ്വാസികൂട്ടായ്‌മ പ്രക്ഷോഭം സംഘടിപ്പിക്കും. സഭാ സിനഡ് ആരംഭിക്കുന്ന 18ന് കാക്കനാട്ടെ സഭാ ആസ്ഥാനത്ത് കുടിൽകെട്ടി സമരം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.
മാർപ്പാപ്പയുടെ നിർദ്ദേശപ്രകാരം ജൂൺ ഒമ്പതിന് പുറപ്പെടുവിച്ച സർക്കുലർ നടപ്പാക്കിയില്ലെങ്കിൽ സിനഡിന് ശേഷം ബിഷപ്പുമാരെ തടയും. സിനഡ് ആരംഭിക്കുന്ന ദിവസവും സമാപിക്കുന്ന ദിവസവും സത്യഗ്രഹം അനുഷ്ഠിക്കും.
വാർത്താസമ്മേളനത്തിൽ അതിരൂപത വിശ്വാസി കുട്ടായ്മ ജനറൽ കൺവീനർ ഡോ.എം.പി ജോർജ്, കൺവീനർ ജോസ് പാറേക്കാട്ടിൽ, കൺവീനർമാരായ എം.ജെ ജോസഫ്, ഷൈബി പാപ്പച്ചൻ, ബൈജു ഫ്രാൻസീസ് തച്ചിൽ, ജോസഫ് അമ്പലത്തിങ്കൽ എന്നിവർ പങ്കെടുത്തു.
വിളംബര ജാഥ സംഘടിപ്പിക്കും
15ന് രാവിലെ മുതൽ 'ഏകീകൃത വിശുദ്ധ കുർബാന വിളംബര ജാഥ' കൊരട്ടി ഫൊറോന പള്ളി, ചേർത്തല ഫൊറോന എന്നവിടങ്ങളിൽ മേഖല ജാഥകൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.ഏകീകൃത കുർബാന സംബന്ധിച്ച സിനഡിന്റെ തിരുമാനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ രാജിവയ്ക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.