sathyagraham
കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടത്തിയ സത്യാഗ്രഹം കേരള നദി സംരക്ഷണസമിതി സ്ഥാപക സമിതി അംഗം പ്രൊഫ. ഗോപാലകൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പ്രകൃതിദുരന്തങ്ങൾക്ക് പരിഹാരം കാണാൻ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നദി സംരക്ഷണസമിതി പ്രവർത്തകർ കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സത്യാഗ്രഹം നടത്തി. സംസ്ഥാന സമിതി അംഗം പ്രൊഫ. ഗോപാലകൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ഏലൂർ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ, കെ.കെ. വാമലോചനൻ, കുരുവിള മാത്യൂസ്, കുമ്പളം രവി, രാധാകൃഷ്ണൻ കടവുങ്കൽ, പി.ജി. മനോജ്കുമാർ, ജേക്കബ് പുളിക്കൻ, കെ.എസ്. ദിലീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.