ചോറ്റാനിക്കര: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ചോറ്റാനിക്കര - എരുവേലി - മുളന്തുരുത്തി റോഡ് തകർന്നിട്ട് മാസങ്ങളായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലേക്കും പടിയാർ ഹോമിയോ മെഡിക്കൽ കോളേജിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും തൃപ്പൂണിത്തുറ ഭാഗത്തുനിന്നെത്തുന്നവർക്ക് നടുവൊടിക്കുന്ന ദുരിതയാത്രയാണ്.
ചെറുതും വലുതുമായ ഒട്ടേറെ കുഴികൾ റോഡിലുണ്ട്. ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. കണ്ണൊന്നുതെറ്റിയാൽ കുഴിയിൽ വീഴും. ഒരടിയോളം താഴ്ചയുള്ള കുഴികൾവരെ ഈ റോഡിലുണ്ട്. ശക്തമായി മഴ പെയ്യുമ്പോൾ റോഡ് തോടായി മാറുന്ന അവസ്ഥയാണ്. മഴവെള്ളം കുഴികളിൽ കെട്ടിക്കിടക്കുന്നത് യാത്ര കഠിനമാക്കുന്നു. റോഡരികിലൂടെ പോകുന്നവർക്ക് വാഹനങ്ങൾ കുഴികളിൽ ചാടുമ്പോൾ ചെളിയഭിഷേകം ഉറപ്പാണ്. അപകടങ്ങൾ ഇവിടെ തുടർക്കഥയാകുമ്പോഴും അധികാരികൾ ചെറുവിരലനക്കുന്നില്ല.
ഓട്ടോറിക്ഷക്കാർക്കും പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്രകാരണം വരുമാനത്തിന്റെ ഏറിയ പങ്കും വർക്ക് ഷോപ്പിൽ നൽകേണ്ട അവസ്ഥയാണ്. ഇന്ധനവിലയും സ്പെയർ പാർട്സിന്റെ വിലയും ഓട്ടോറിക്ഷക്കാരുടെ പോക്കറ്റ് കാലിയാക്കുകയാണ്.
ഏഴുകിലോമീറ്ററിലെ ദുരിതം
* വട്ടുക്കുന്ന്, കോട്ടയത്ത് പാറ, ചോറ്റാനിക്കര തുടങ്ങിയ പ്രധാന കവലകളിൽ അടക്കം റോഡ് തകർച്ചയിൽ
* ശബരിമല പാക്കേജിൽപ്പെടുത്തി ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്ത റോഡാണ് ആറുമാസത്തിനുള്ളിൽ തകർന്നുകിടക്കുന്നത്.
നവംബറിൽ ശബരിമല സീസൺ ആരംഭിച്ചാൽ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകേണ്ട റോഡാണിത്.
ചോറ്റാനിക്കര: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ചോറ്റാനിക്കര - എരുവേലി റോഡ് തകർന്നിട്ട് മാസങ്ങളായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലേക്കും പടിയാർ ഹോമിയോ മെഡിക്കൽ കോളേജിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും തൃപ്പൂണിത്തുറ ഭാഗത്തുനിന്നെത്തുന്നവർക്ക് നടുവൊടിക്കുന്ന ദുരിതയാത്രയാണ്.
ചെറുതും വലുതുമായ ഒട്ടേറെ കുഴികൾ റോഡിലുണ്ട്. ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. കണ്ണൊന്നുതെറ്റിയാൽ കുഴിയിൽ വീഴും. ഒരടിയോളം താഴ്ചയുള്ള കുഴികൾവരെ ഈ റോഡിലുണ്ട്. ശക്തമായി മഴ പെയ്യുമ്പോൾ റോഡ് തോടായി മാറുന്ന അവസ്ഥയാണ്. മഴവെള്ളം കുഴികളിൽ കെട്ടിക്കിടക്കുന്നത് യാത്ര കഠിനമാക്കുന്നു. റോഡരികിലൂടെ പോകുന്നവർക്ക് വാഹനങ്ങൾ കുഴികളിൽ ചാടുമ്പോൾ ചെളിയഭിഷേകം ഉറപ്പാണ്. അപകടങ്ങൾ ഇവിടെ തുടർക്കഥയാകുമ്പോഴും അധികാരികൾ ചെറുവിരലനക്കുന്നില്ല.
ഓട്ടോറിക്ഷക്കാർക്കും പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്രകാരണം വരുമാനത്തിന്റെ ഏറിയ പങ്കും വർക്ക് ഷോപ്പിൽ നൽകേണ്ട അവസ്ഥയാണ്. ഇന്ധനവിലയും സ്പെയർ പാർട്സിന്റെ വിലയും ഓട്ടോറിക്ഷക്കാരുടെ പോക്കറ്റ് കാലിയാക്കുകയാണ്.
ഏഴുകിലോമീറ്ററിലെ ദുരിതം
* വട്ടുക്കുന്ന്, കോട്ടയത്ത് പാറ, ചോറ്റാനിക്കര തുടങ്ങിയ പ്രധാന കവലകളിൽ അടക്കം റോഡ് തകർച്ചയിൽ
* ശബരിമല പാക്കേജിൽപ്പെടുത്തി ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്ത റോഡാണ് ആറുമാസത്തിനുള്ളിൽ തകർന്നുകിടക്കുന്നത്.
നവംബറിൽ ശബരിമല സീസൺ ആരംഭിച്ചാൽ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകേണ്ട റോഡാണിത്.
റോഡ് ശബരിമല പാക്കേജിൽപ്പെടുത്തി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് രണ്ടു മാസങ്ങൾക്കുമുമ്പ് പരാതി നൽകിയിരുന്നു. ആദ്യം വാക്കാൽ ഉറപ്പുതന്നിരുന്നുവെങ്കിലും ഭരണാനുമതി നൽകിയില്ല. പി.ഡബ്ല്യു.ഡിയോട് എത്രയും പെട്ടെന്ന് കുഴികൾ അടച്ച് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അനൂപ് ജേക്കബ് എം.എൽ.എ
റോഡ് അപകടങ്ങൾ പെരുകുന്നതിന്റെ പ്രധാന കാരണം തകർന്നുകിടക്കുന്ന റോഡുകളാണ്, റോഡിന്റെ ശോചനീയാവസ്ഥ അധികൃതർ ഇനിയെങ്കിലും കണ്ണുതുറന്ന് കാണണം. മുടക്കം കൂടാതെ ടാക്സ് മേടിക്കുവാൻ കാണിക്കുന്ന ആർജവം റോഡ് പണിയിലും കാണിക്കണം.
ജോയി എബനേസർ
പൊതുപ്രവർത്തകൻ