ചോറ്റാനിക്കര: വയനാട് ദുരിതബാധിതരെ സഹായിക്കാനുള്ള തിരുവാങ്കുളം മർച്ചന്റ്‌സ് അസോസിയേഷന്റെ ഫണ്ട് ശേഖരണം യൂത്ത്‌വിംഗ് ജില്ലാ പ്രസിഡന്റ് കെ.എസ്. നിഷാദ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ്‌സ് അസോ. പ്രസിഡന്റ് സാം തോമസ്, സെക്രട്ടറി ബിനോയ്, യൂത്ത് വിംഗ് പ്രസിഡന്റ് സുഷിൽ കോത്താരി, സെക്രട്ടറി ജിനുദേവ്, വനിതാവിംഗ് പ്രസിഡന്റ് സീന സജീവ്, മണ്ഡലം പ്രസിഡന്റ് അഫ്സൽ, ട്രഷറർ സലീൽ കോത്താരി എന്നിവർ സംസാരിച്ചു.