കൊച്ചി: ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് പ്രീമിയങ്ങൾക്ക് 18 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയത് പൂർണമായും പിൻവലിക്കണമെന്ന് ആർ.എസ്.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.ടി.സി. വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. എസ്. ജലാലുദിൻ, വി.ബി. മോഹനൻ, എ.സി. രാജശേഖരൻ, ബേബി പാറേക്കാട്ടിൽ, എ.എസ്. ദേവപ്രസാദ്, അഡ്വ.ജെ. കൃഷ്ണകുമാർ തമ്പി, മത്തായി, കെ.ടി. വിമലൻ, അഡ്വ. ശ്രീകാന്ത് എസ്. നായർ, പി.എസ്. ഉദയഭാനു, അഷറഫ് പാളി, സി.എ. നാരയണൻ കുട്ടി, ജി. വിജയൻ, സുനിതാ ഡിക്‌സൺ തുടങ്ങിയവർ പ്രസംഗിച്ചു.