ചോറ്റാനിക്കര: വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ബി.ജെ.പി ചോറ്റാനിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചു. മുളന്തുരുത്തി പള്ളിത്താഴത്ത് സംഘടിപ്പിച്ച ചടങ്ങിൽ ദീപം തെളിച്ചു. പാർട്ടി മണ്ഡലം പ്രസിഡന്റ് എൻ.എം. സുരേഷ്, സംസ്ഥാന കൗൺസിൽ അംഗം പി.കെ. സജോൾ, കർഷകമോർച്ച ജില്ലാ സെക്രട്ടറി എം.ഐ. സാജു, കെ.ഡി. മുരളീധരൻ, കെ.ആർ. തിരുമേനി, റെജി ചാക്കോ, വിജയമോഹൻ, ഐവൻ, സിന്ധു ഹരീഷ്, ജോർജ് പുത്തുരൻ, വത്സ വിജയൻ എന്നിവർ നേതൃത്വം നൽകി.