മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വ്യക്തിഗത ആനൂകൂല്യം ലഭ്യമാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. അർഹരായവർ അതത് ഗ്രാമപഞ്ചായത്തുകളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.