ചോറ്റാനിക്കര: മുരിയമംഗലം നരസിംഹസ്വാമി - ധർമ്മശാസ്താ ക്ഷേത്രത്തിൽ ഡിസംബർ 29മുതൽ ജനുവരി 7വരെ രണ്ടാമത് ഭാഗവതസത്രം നടത്തും. മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാട്, കൊടുങ്ങല്ലൂർ സത്യധർമ്മൻ അടികൾ, ജയന്തൻ നമ്പൂതിരിപ്പാട് തൃപ്പൂണിത്തുറ, സദനം ബാലകൃഷ്ണൻ, മുല്ലപ്പിള്ളി കൃഷ്ണൻനമ്പൂതിരി എന്നിവർ രക്ഷാധികാരികളായും അഡ്വ. വിഷ്ണുപ്രസാദ്, ഷൈലജ എം. നായർ എന്നിവർ കൺവീനറായും 101അംഗ സ്വാഗതസംഘം രൂപീകരിച്ചു.