y
നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ ചെയർപേഴ്സന്റെ ചേംബറിന് മുന്നിൽ സമരം നടത്തുന്നു

തൃപ്പൂണിത്തുറ: നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനിക്കാത്ത അജണ്ട തീരുമാനമെടുത്തുവെന്ന് കാണിച്ച് സെക്രട്ടറി തയ്യാറാക്കിയ മിനിറ്റ്സിനെ ചെയർപേഴ്സൺ രമ സന്തോഷ് പിന്തുണച്ചുവെന്ന് ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ ചെയർപേഴ്സന്റെ ചേംബറിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. യു.ഡി.എഫ് കൗൺസിലർമാരായ കെ.വി. സാജു, പി.ബി. സതീശൻ, ഡി. അർജുനൻ, റോയ് തിരുവാങ്കുളം, ശ്രീലത മധുസൂദനൻ, ജയകുമാർ, രോഹിണി കൃഷ്ണകുമാർ, എൽസി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.