മൂവാറ്റുപുഴ: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ 2024 ആഗസ്റ്റ് 7വരെ നടക്കുന്ന അദാലത്തിന്റെ ഭാഗമായി 16ന് എറണാകുളത്ത് രാവിലെ 10മുതൽ ജില്ലാ തല അദാലത്ത് നടക്കും. ജില്ലാതല തദ്ദേശ അദാലത്തിലേക്കുള്ള അപേക്ഷകൾ ഈ മാസം 10നകം www.adalta.lsgkerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ നഗരസഭാ സെക്രട്ടറിയുമായി ബന്ധപ്പെടണം.