പറവൂർ: കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവരുടെ ആഭിമുഖ്യത്തിൽ ദേശീയ കൈത്തറിദിനം ആചരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് ഉദ്ഘാടനം ചെയ്തു. മാനേജർ ജി. വിനോദ് അദ്ധ്യക്ഷനായി. സൗജന്യ നേത്രപരിശോധന, കണ്ണട വിതരണം, മുതിർന്ന കൈത്തറി തൊഴിലാളികളെ ആദരിക്കൽ, കൈത്തറി തൊഴിലാളികളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കൽ എന്നിവയും നടന്നു. പി.എസ്. സജീവൻ, ടി.പി. ബാലകൃഷ്ണൻ, എം.കെ. മോഹൻ, ഇന്ദിര മോഹൻ, സുഭഗ ബാലകൃഷ്ണൻ, സൗമി വൈ. സബിത, അജിത്കുമാർ ഗോതുരുത്ത്, കെ.എ. ജാസ്മിൻ, എം. ദീപ്തി എന്നിവർ സംസാരിച്ചു.