കൊച്ചി: ലൂർദ് ആശുപത്രിയും മൂലമ്പിള്ളി സെന്റ് അഗസ്റ്റിൻസ് പള്ളിയും സ്വയംപ്രഭ വയോജന കൂട്ടായ്മയും സംയുക്തമായി വയോജനപരിപാലന ബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കൽക്യാമ്പും നടത്തി. ആശുപത്രി അസോസിയേറ്റ് ഡയറക്ടർ വിമൽ ഫ്രാൻസിസ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. രശ്മി എസ്. കൈമൾ ക്യാമ്പിനും ക്ലാസിനും നേതൃത്വം നൽകി.