കാലടി: വയനാട് ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ വിഷയം സമന്വയത്തിലൂടെ പരിഹരിക്കാൻ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ മുഴുവൻ എം.പിമാർക്കും ശ്രീശങ്കരാ സ്കൂൾ ഒഫ് ഡാൻസ് പ്രൊമോട്ടർ പ്രൊഫ. പി.വി. പീതാംബരൻ നിവേദനം നൽകി. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, കേരള മുഖ്യമന്ത്രി, തമിഴ്നാട് മുഖ്യമന്ത്രി,കേരള നിയമസഭ പ്രതിപക്ഷ നേതാവ്, കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി പൊതുധാരണയിൽ എത്തിച്ചേരുവാൻ മുൻകൈ എടുക്കണമെന്നാണ് അഭ്യർത്ഥിച്ചത്. പ്രവചനാതീതമായി കാലാവസ്ഥ മാറിവരുന്ന സാഹചര്യത്തിൽ വിഷയത്തിൽ തീരുമാനം വൈകരുതെന്നും നിവേദനം ചൂണ്ടിക്കാട്ടുന്നു.