കൊച്ചി: ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) എറണാകുളം ജില്ലാ കമ്മിറ്റിയുടെയും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ബേക്ക് അംഗങ്ങൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.പി. അബ്ദുൽ സലീം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.എസ്. ശിവദാസ്, ബേക്ക് ഭാരവാഹികളായ ദേവരാജ്, ശ്രീജിത്ത്, ഇസ്മയിൽ, ഗിരീഷ്, ദിലീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. നിമിഷ ഭാസ്‌കർ ക്ലാസ് നയിച്ചു.