പറവൂർ: യുവജനങ്ങൾക്കായി കേന്ദ്രസർക്കാരിന്റെ മേരാ യുവഭാരത് മിഷന്റെയും ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ മനയ്ക്കപ്പടി എസ്.എൻ. ജിസ്റ്ര് ആർട്സ് കോളേജിൽ ഏകദിന ഗവേഷണ പരിശീലനം സംഘടിപ്പിച്ചു. ക്രോപ് പ്രൊട്ടക്ഷൻ വിഭാഗം മേധാവി ഡോ. കെ. ധനപാൽ ഉദ്ഘാടനം ചെയ്തു. ഡോ. മനോജ് ഉമ്മൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. സി.ആർ. കവിത, ബയോസയൻസ് വിഭാഗം മേധാവി കെ.എസ്. ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. ഡോ. സുധീരൻ പ്രദീപ്കുമാർ, ഡോ. കെ. ധനപാൽ, ഡോ. മനോജ് ഉമ്മൻ, കെ.ആർ. ലിജിനി എന്നിവ ക്ളാസെടുത്തു.