പെരുമ്പാവൂർ: നഗരസഭാ പ്രദേശത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ക്വിക് സേർവ് പദ്ധതിക്ക് തുടക്കമായി. കിടപ്പുരോഗികൾ, പ്രായമായവർ, കുട്ടികൾ എന്നിവരുടെ പരിചരണം, പാചകം, ഗാർഹിക ജോലികൾ, ശുചീകരണം എന്നിവയാണ് ആദ്യഘട്ട സേവനങ്ങൾ. കുടുംബശ്രീ സി.ഡി.എസിനു കീഴിലുള്ള സംരംഭക ഗ്രൂപ്പാണ് സംരംഭത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. കുടുംബശ്രീയിൽ നിന്ന് തിരഞ്ഞെടുത്ത 30 പേർക്ക് പരിശീലനം നൽകി. നഗരസഭാ അദ്ധ്യക്ഷൻ പോൾ പാത്തിക്കൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുടുംബശ്രീ സി.ഡി.എസ്. അദ്ധ്യക്ഷ ജാസ്മിൻ ബഷീർ, കമ്യൂണിറ്റി ഓർഗനൈസർ അസ്മാ ബീവി എന്നിവർ സംസാരിച്ചു.