kknc

പറവൂർ: കെ.കെ.എൻ.ടി.സി തത്തപ്പിള്ളി- അത്താണി യൂണിറ്റ് വാർഷികം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എസ്. ശശി അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ജോസ് കപ്പിത്താൻപറമ്പിൽ, സെക്രട്ടറി സാജു തോമസ്, ജില്ലാ പ്രസിഡന്റ് എം.എം. രാജു, യൂണിറ്റ് സെക്രട്ടറി വി.എസ്. ചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ, പഞ്ചായത്തംഗം വി.എച്ച്. ജമാൽ, ടി.സി. ഷാജി എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് തമ്പി കണ്ണാടനെ വി.ഡ‌ി. സതീശൻ പൊന്നാടയണിയിച്ച് ആദരിച്ചു.