അങ്കമാലി: നഗരസഭ ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ നടത്തുന്ന മൂന്ന് ദിവസത്തെ സൗജന്യ കർക്കടക കഞ്ഞി വിതരണം നഗരസഭ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രിയിലും ആയുർവേദ ഡിസ്പെൻസറിയിലും വരുന്ന രോഗികൾക്കും അവരുടെ സഹായികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി നൽകുന്ന ഈ ഔഷധ കഞ്ഞി യഥാവിധി ചേരുവകൾ ചേർത്ത് ആയുർവേദ ഡിസ്പെൻസറിയിൽ പാചകം ചെയ്യുന്നതാണ്. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ശ്രീലതയുടെ നേതൃത്വത്തിൽ ഡോ. ലക്ഷ്മി പത്മനാഭൻ, ഡോ. അശ്വതി എന്നിവരുടെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിലായിരുന്നു കഞ്ഞി വിതരണം. നഗരസഭ വൈസ് ചെയർപേഴ്സൺ സിനി മനോജ് അദ്ധ്യക്ഷയായി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.വൈ. ഏല്യാസ്, ജെസ്മി ജിജോ, ജാൻസി അരിയ്ക്കൽ, ലക്സി ജോയ്, റോസിലി തോമസ്, ജില്ലാ ആസൂത്രണ സമിതി അംഗം റീത്ത പോൾ, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എ.വി. രഘു, കൗൺസിലർമാരായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ജിത ഷിജോയ്, സന്ദീപ് ശങ്കർ, ലിസി പോളി, ലില്ലി ജോയ്, രജനി ശിവദാസൻ, ലേഘ മധു, മോളി മാത്യു, ഗ്രേസി ദേവസി, സരിത അനിൽകുമാർ, കില റിസോഴ്സ് പേഴ്സൺ പി.ശശി എന്നിവർ സംസാരിച്ചു.