ആലുവ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ നിശ്ചയിച്ചിരുന്ന 170-ാമത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങൾ പൂർണമായി ഒഴിവാക്കാൻ യൂണിയൻ കൗൺസിൽ യോഗം തീരുമാനിച്ചതായി യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അറിയിച്ചു. യൂണിയൻ പരിധിയിലെ ശാഖകളിൽ ഉൾപ്പെടെ നിശ്ചയിച്ചിട്ടുള്ള ആഘോഷങ്ങളും ഒഴിവാക്കും. ജയന്തി ദിനത്തിൽ ഗുരുപൂജ, പ്രസാദരണ വിതരണം എന്നിവ മാത്രമായി ചുരുക്കാനാണ് തീരുമാനം.