1

മട്ടാഞ്ചേരി: വയനാട്ടിലെ ദുരിതബാധിതർക്കായി മട്ടാഞ്ചേരി ഹാജി​ ഈസ ഹാജി മൂസ മെമ്മോറിയൽ സ്കൂളിലെ വി​ദ്യാർത്ഥി​കൾ ശേഖരിച്ചത് 18584 രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായാണ് കുട്ടികളുടെ കൈയിലെ നാണയങ്ങൾ ശേഖരിച്ചത്. കെ.ബി. സലാം ഉദ്ഘാടനം ചെയ്തു. കെ.ബി. അഷറഫ് അദ്ധ്യക്ഷനായി. എം.പി. സിന്ധു, അഞ്ജംഭായി, എം.എം. സലീം, ടി.എം. ഷമീർ, അബ്ദുൽ ഗനി സ്വലാഹി തുടങ്ങിയവർ സംസാരിച്ചു.