y
തലയോലപ്പറമ്പ് യൂണിയൻ നേതൃത്വ യോഗത്തിൽ യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി പ്രകാശൻ സംസാരിക്കുന്നു

ചോറ്റാനിക്കര; എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ സംയുക്തയോഗം യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശന്റെ അദ്ധ്യക്ഷതയിൽ കൂടി. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്കായി അനുശോചനപ്രമേയം അവതരിപ്പിച്ചു. ഗുരുദേവ ജയന്തി ആഘോഷങ്ങളിൽ യൂണിയനും ശാഖകളും യൂത്ത് മൂവ്മെന്റ് പ്രവർത്തകരും ഘോഷയാത്രയും വാദ്യഘോഷങ്ങളുംമറ്റും പൂർണമായി ഒഴിവാക്കിക്കൊണ്ട് വയനാട് ദുരന്തത്തിനിരയായവർക്കായി യോഗം നടത്തുന്ന ദുരിതശ്വാസ പ്രവർത്തനങ്ങളിൽ യൂണിയൻ മുഖേന സംഭാവനകൾ നൽകി സഹകരിക്കണമെന്നും അഭ്യർഥിച്ചു. അന്നേ ദിവസം ഗുരുപൂജയും സമൂഹപ്രാർത്ഥനയുംമറ്റും നടത്തുന്നതിന് തീരുമാനിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ യു. എസ് പ്രസന്നൻ, പി.കെ. ജയകുമാർ, യൂത്ത് മൂവമെന്റ് പ്രസിഡന്റ്‌ അഭിലാഷ്, സെക്രട്ടറി സജി സദാനന്ദൻ, ഗൗതം സുരേഷ്ബാബു, വനിതാസംഘം ഭാരവാഹികളായ ജയ അനിൽ, ധന്യ പുരുഷോത്തമൻ, രാജി ദേവരാജൻ, വത്സ മോഹനൻ, ആശ അനീഷ് തുടങ്ങിയവർ സംസാരിച്ചു.