തോപ്പുംപടി: മുൻ കേന്ദ്രമന്ത്രിയും ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായ പ്രൊഫ. കെ.വി. തോമസിന്റെ ഭാര്യ ഷേർളി തോമസിന്റെ സംസ്കാരം കുമ്പളങ്ങി സെന്റ് പീറ്റേഴ്സ്‌പള്ളി സെമിത്തേരിയിൽ നടത്തി. രാഷ്ട്രീയ - സാമൂഹ്യ - സിനിമാരംഗത്തെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
വിവിധ സഭാ മേലദ്ധ്യക്ഷന്മാർ, മന്ത്രി പി. രാജീവ്, എം.എൽ.എമാരായ രമേശ് ചെന്നിത്തല, കെ. ബാബു, മാണി സി.കാപ്പൻ, അൻവർ സാദത്ത്, കെ.ജെ. മാക്സി, ടി. ജെ. വിനോദ്, ഉമ തോമസ്, മുൻമന്ത്രി കെ.സി. ജോസഫ്, സി.പി.എം നേതാക്കളായ ദിനേശ് മണി, ജോൺ ഫെർണാണ്ടസ്, ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, കോൺഗ്രസ് നേതാക്കളായ കെ.പി. ധനപാലൻ, ജോസഫ് വാഴയ്ക്കൻ, ഷാനിമോൾ ഉസ്മാൻ, വി.പി. സജീന്ദ്രൻ, ദീപ്തി മേരി വർഗീസ്, ആന്റണി കുരീത്തറ, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്, മിനിമോൾ ജോയ്, ഫിലിപ്പ് മാത്യു, ഷിപ്പ്‌യാർഡ് ചെയർമാൻ മധു എസ്. നായർ, പ്രൊഫ. എം.കെ സാനു, സിനിമാതാരങ്ങളായ രഞ്ജി പണിക്കർ, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.