biju

കോലഞ്ചേരി: എം.സി റോഡിൽ കീഴില്ലം പാറേത്തുമുകൾ പള്ളിയ്ക്ക് സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ റോഡ് സൈഡിലുള്ള ലോഹ നിർമ്മിത സംരക്ഷണ ഭിത്തിയിലിടിച്ച് മണ്ണൂർ കറുകപ്പിള്ളിൽ പരേതനായ ശങ്കരന്റെ മകൻ കെ.എസ്. ബിജു (48) മരിച്ചു. ആറിന് വൈകിട്ട് 9.30 ഓടെ കീഴില്ലത്ത് നിന്ന് വീട്ടിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം. റോഡരികിൽ വീണ് കിടന്ന ബിജുവിനെ അതുവഴി വന്ന കാർ യാത്രക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി.പി.ഐ കുന്നത്തുനാട് മണ്ഡലം കമ്മിറ്റി, മഴുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവും മണ്ണൂരിലെ മേഘ ബ്യൂട്ടിപാർലർ ഉടമയുമായുരുന്നു. ഭാര്യ: സ്മിത റാണി. മക്കൾ: ഹരിഷ്മ (നഴ്‌സിംഗ് വിദ്യാർത്ഥി അങ്കമാലി), ശ്രീഹരി (മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ സ്കൂൾ വിദ്യാർത്ഥി).