ആലുവ: വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കും ജീവിതദുരിതം അനുഭവിക്കുന്നവർക്കുമായി ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ 'ഹൃദയപൂർവ്വം വയനാടിനൊപ്പം' എന്ന പരിപാടി സംഘടിപ്പിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, എറണാകുളം ഗ്രാൻഡ് മസ്ജിദ് ഇമാം എം.പി. ഫൈസൽ അസ്ഹരി, ഫാദർ ടോസി ജിയോ (ജീവാസ് കേന്ദ്രം ആലുവ) എന്നിവർ ചേർന്ന് സർവമത ദീപം തെളിയിച്ചു. തുടർന്ന് സ്കൂളിലെ 1500 ഓളം വരുന്ന വിദ്യാർത്ഥികൾ മൺചിരാതും മെഴുകുതിരികളും തെളിയിച്ച് പ്രാർത്ഥനയിൽ പങ്കാളികളായി. പ്രിൻസിപ്പൽ പി. സുജ, ഹെഡ്മിസ്ട്രസ് എം.പി. നടാഷ എന്നിവർ സംസാരിച്ചു.