ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ മാളേയ്ക്കപ്പടി പിറളി ഭാഗത്ത് പെരിയാർവാലി കനാലിൽ കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. പ്രതിഷേധ സമരം എടത്തല ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ മുതിരക്കാട്ടുമുകൾ അദ്ധ്യക്ഷനായി. മനോജ് പിറളി, വേണുഗോപാൽ, അനുരൂപ്, അബിലാഷ് എന്നിവർ നേതൃത്വം നൽകി.