മട്ടാഞ്ചേരി: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൊച്ചി താലൂക്ക് സെൻട്രൽ ജമാഅത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ മഹല്ല് കമ്മിറ്റികൾ കേന്ദ്രീകരിച്ച് നാളെ ഫണ്ട് ശേഖരിക്കും. ചെമ്പിട്ട പള്ളി, മഹ്ളറ പള്ളി, മുഹിയദ്ധീൻ പള്ളി, കൽവത്തി പള്ളി, ഇളയ കോവിലകം പള്ളി മഹല്ലുകൾ കേന്ദ്രീകരിച്ച് ഒരു ലക്ഷം രൂപ വീതവും മറ്റു മഹല്ലുകൾ കേന്ദ്രീകരിച്ച് പരമാവധി തുകയും ശേഖരിക്കുമെന്ന് ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് പി.എച്ച്. നാസർ,സെക്രട്ടറി സി.എ. ഫൈസൽ എന്നിവർ പറഞ്ഞു.