കിഴക്കമ്പലം: റോഡിലേയ്ക്ക് വീണ മരം ഫയർഫോഴ്സ് മുറിച്ച് നീക്കി. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് പെരിയാർവാലി കനാൽ ബണ്ടിൽ നിന്ന മരം റോഡിലേയ്ക്ക് വീണ് ഗതാഗതം മുടങ്ങിയത്. ഫയർ സ്റ്റേഷൻ ഓഫീസർ അസൈനാരുടെ നേതൃത്തിലുള്ള സംഘമാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.