muhammed-besheer68

കൊച്ചി: കല്ലേലിൽ ഗ്രൂപ്പ് എം.ഡിയും ജീവകാരുണ്യ, സാമൂഹ്യ പ്രവർത്തകനുമായ എളമക്കര പുതുക്കലവട്ടം മുളക്കിയിൽ റോഡിൽ കല്ലേലിൽ മുഹമ്മദ് ബഷീർ (68) നിര്യാതനായി. വെൽഫെയർ പാർട്ടി എറണാകുളം മണ്ഡലം പ്രസിഡന്റ്, സംഗമം വെൽഫെയർ സൊസൈറ്റി പ്രസിഡന്റ്, തണൽ പാലിയേറ്റീവ് കെയർ വൈസ് പ്രസിഡന്റ് , കേരള ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്‌സ് വെൽഫെയർ അസോ. സംസ്ഥാന കൗൺസിൽ അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: റഹ്മത്ത് ബഷീർ. മക്കൾ: മനാഫ്, മൻസൂർ, അബ്ദുൽ മുനീർ, മഹറൂഫ്. മരുമക്കൾ: റസീന, അബീന, ഷെബ്താബ്, അൻസില.