നെടുമ്പാശേരി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൽ 20 വരെ സുരക്ഷ ശക്തമാക്കി. ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യുരിറ്റിയുടെ നിർദ്ദേശപ്രകാരം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുന്നതിന്റെ ഭാഗമായാണിത്.
യാത്രക്കാരെയും അവരുടെ ബാഗേജുകളും സൂക്ഷമായി പരിശോധിക്കും. വിമാനത്താവളത്തിൽ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. യാത്രക്കാർക്ക് വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പുള്ള ലാഡർ പോയിന്റ് പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സുരക്ഷ പരിശോധന വേണ്ടിവരുന്നതിനാൽ യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്ന് സിയാൽ അറിയിച്ചു.