നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടത്തിയ വിമാനത്താവളത്തിലെ രണ്ട് ആരോഗ്യ വകുപ്പ് ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേർ റിമാൻഡിൽ. ആരോഗ്യ വകുപ്പ് ജീവനക്കാരായ പത്തനംതിട്ട സ്വദേശി സേതു സന്തോഷ്, മലയാറ്റൂർ സ്വദേശി ഗോകുൽ, സ്വർണക്കടത്ത് സംഘാംഗം മലയാറ്റൂർ സ്വദേശി ജെറിൻ ബൈജു എന്നിവരെയാണ് സാമ്പത്തിക കുറ്റാന്വേഷണ കോടതി റിമാൻഡ് ചെയ്തത്.
ജൂലായ് അഞ്ചിന് കൊച്ചി വിമാനത്താവളത്തിൽ ഒരു കോടി രൂപ വില വരുന്ന 1400 ഗ്രാം സ്വർണം ഡി.ആർ.ഐ പിടികൂടിയിരുന്നു.
ശുചിമുറിയിൽ വച്ച് സ്വർണം കൈമാറുന്നതിനിടെ വിമാനത്താവളത്തിലെ മറ്റൊരു ആരോഗ്യ വകുപ്പ് ജീവനക്കാരൻ കുമ്പളങ്ങി സ്വദേശി ലിബിൻ ബോണിയെയും അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന യാത്രക്കാരൻ ബാലുവിനെയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടിയിരുന്നു. കേസിന്റെ തുടർ അന്വേഷണത്തിലാണ്
മൂന്ന് പേർ കൂടി പിടിയിലായത്.