കൊച്ചി: നാലു സെന്റ് സ്ഥലവും വീടും വാഗ്ദാനം ചെയ്ത് 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിന് വൈദികൻ ഉൾപ്പെടെ നാലുപേർക്കെതിരേ എളമക്കര പൊലീസ് കേസെടുത്തു.

കാസർകോട് സ്വദേശിയും ഇടപ്പള്ളിയിലെ ട്രാവൽ ഏജൻസി ഉടമയുമായ സതീശന്റെ പരാതിയിലാണ് മൂവാറ്റുപുഴ റാക്കാട് സ്വദേശി ഫാ. ജേക്കബ് മൂലംകുഴി, ഇടപ്പള്ളി മരോട്ടിച്ചോട് ഷാജി, പോണേക്കര മനക്കേപ്പറമ്പ് പൊന്നപ്പൻ, കൊങ്ങോർപ്പിള്ളി ഷൈജു എന്നിവരെ ഒന്നു മുതൽ നാലുവരെ പ്രതികളാക്കി കേസെടുത്തത്.

ഇടപ്പള്ളി ജവാൻക്രോസ് റോഡിൽ സ്ഥലവും വീടും വാഗ്ദാനം ചെയ്താണ് 30 ലക്ഷം രൂപ ഫാ. ജേക്കബ് വാങ്ങിയത്. വീടിന്റെ ഉടമയും ഫാ. ജേക്കബും തമ്മിൽ നേരത്തെയുണ്ടാക്കിയ കരാർ റദ്ദാക്കിയത് മറച്ചുവച്ചാണ് പ്രതികൾ പണം വാങ്ങിയതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.