കൊച്ചി: വീട്ടിലുണ്ടാക്കാവുന്ന ഏതെങ്കിലും ജ്യൂസോ മറ്റോ ഉപയോഗിച്ച് കരളിനെ എളുപ്പത്തിൽ ശുദ്ധീകരിക്കാമെന്നുള്ള വാദങ്ങൾ അശാസ്ത്രീയമാണെന്നും കരൾ സംരക്ഷണത്തിനായി ഇത്തരം കുറുക്കുവഴികൾ തേടേണ്ടതില്ലെന്നും ഐ.എം.എ റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറഞ്ഞു. ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഒഫ് ലിവറിന്റെ 32-ാമത് ശാസ്ത്രമേളയോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച സൗജന്യ കൺവെൻഷനിൽ കരൾ ഡീറ്റോക്‌സ്: വസ്തുതയും മിഥ്യയും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. മാത്യു ഫിലിപ്പ്, ഡോ. ചാൾസ് പനക്കൽ, ഡോ.ജി.എൻ. രമേശ്, ഡോ. ഹരികുമാർ.ആർ. നായർ, ഡോ. ആന്റണിപോൾ, രാജഗിരി ഹോസ്പിറ്റൽ ഹെപ്പറ്റോളജിസ്റ്റ്, സീനിയർ കൺസൾട്ടന്റ് ഡോ. ജോൺ മേനാച്ചേരി, ഡോ.മഞ്ജു ജോർജ്ജ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.