dyfi

മൂവാറ്രുപുഴ: വയനാടിന്റെ കണ്ണീരൊപ്പാൻ സ്വന്തം മണ്ണിലെ ആഞ്ഞിലി മരം നൽകി വി.എം. സുനിൽ മാതൃകയാവുന്നു. വയനാടിനായി ഡി.വൈ.എഫ്.ഐയുടെ കൈത്താങ്ങായ സ്ക്രോപ് കളക്ഷനിലാണ് ആഞ്ഞിലി മരം നൽകി സുനിൽ പങ്കാളിയായത്. ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ഉദ്യമത്തോട് സഹകരിച്ചാണ് ഒത്ത ആഞ്ഞിലി മരം വെട്ടിവിറ്റ് മുതൽകൂട്ടാക്കാനുള്ള തീരുമാനമെടുത്തത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ബോർഡ് ഒഫ് മാനേജ്മെന്റ് മുൻ ചെയർമാനുമാണ് സുനിൽ. ചടങ്ങിൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം.മാത്യു,​ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി.മൂസ, പ്രസിഡന്റ് എം.എ. റിയാസ്ഖാൻ എന്നിവർ പങ്കെടുത്തു.