library
കാലാമ്പൂർ വിജയ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ നടത്തിയ മത്സരങ്ങളിൽ പങ്കെടുത്ത ബാലവേദി കുട്ടികളോടൊപ്പം ലൈബ്രറി ഭാരവാഹികൾ

മൂവാറ്റുപുഴ: കാലാമ്പൂർ വിജയ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ബാലവേദി കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വായന,​ ചിത്രരചന,​ കഥാരചന, കാർട്ടൂൺ, മിമിക്രി , ഗാനാലാപനം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. വിജയികൾക്ക് ലൈബ്രറി പ്രസിഡന്റ് അഷ്റഫ്, സെക്രട്ടറി ബിജു, കമ്മിറ്റി അംഗങ്ങളായ സാജു, മിനിസത്യൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.