arike

കൊച്ചി: പാലിയേറ്റീവ് കെയർ ഫാഷനായി ചെയ്യേണ്ടതല്ലെന്നും മറിച്ച് ആത്മാർത്ഥമായി അനുഷ്ടിക്കേണ്ട കർമ്മമാണെന്നും സാഹിത്യകാരൻ പ്രൊഫ.എം.കെ. സാനു പറഞ്ഞു. ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തിലെ അരികെ പാലിയേറ്റീവ് കെയറിന്റെ അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കലൂർ ഐ.എം.എ ഹൗസിൽ നടന്ന അരികെ പ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും ഒത്തുചേരലിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഒരു മനുഷ്യന് ഏറ്റവും ഭയാനകമായ അവസ്ഥ ഒറ്റപ്പെടലാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ഡോ.മാത്യൂസ് നമ്പേലിൽ, ഐ.എം.എ കൊച്ചി വൈസ് പ്രസിഡന്റ് ഡോ. അതുൽ ജോസഫ് മാനുവൽ, ഐ.എം.എ ഹൗസ് ചെയർമാൻ ഡോ.വി.പി. കുരൈ്യപ്പ്, ഡോ.എം.ഐ ജൂനൈദ് റഹ്മാൻ, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം.എം. ഹനീഷ്, സെക്രട്ടറി ഡോ. ജോർജ് തുകലൻ, ട്രഷറർ സച്ചിൻ സുരേഷ്, എഡ്രാക്ക് പ്രസിഡന്റ് രംഗദാസപ്രഭു, സി.ജി. രാജഗോപാൽ, സിന്തൈറ്റ് ഗ്രൂപ്പ് സി.എം.ഡി വിജു ജേക്കബ്ബ്, ബ്യൂമർക്ക് ഗ്രൂപ്പ് സി.എസ്.ആർ മേധാവി വിനയ് രാജ്, ഡോ. സ്മിത മേനോൻ തുടങ്ങിയവർ സംസാരിച്ചു.