മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീജാ വിജയൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.കെ. എൽദോ, പ്രിൻസിപ്പൽ ബിജുകുമാർ, ഹെഡ്മിസ്ട്രസ് ജീമോൾ കെ. ജോർജ്, പി.ടി.എ. പ്രസിഡന്റ് എസ്. മോഹൻദാസ്, എം.പി.ടി.എ. പ്രസിഡന്റ് രേവതി കണ്ണൻ, സ്കൂൾ അക്കാഡമിക് കൗൺസിൽ അംഗം എം. സുധീഷ്, ഉപജില്ലാ വിദ്യാരംഗം കൺവീനർ എ.വി. ജയലക്ഷ്മി എന്നിവർ സംസാരിച്ചു. ഉപജില്ലയിലെ 54 വിദ്യാലയങ്ങളിൽ നിന്നുള്ള അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.