കൊച്ചി: വയനാട് പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി എഡ്രാക്ക് നിർമ്മിച്ചുനൽകുന്ന ഭവനനിർമ്മാണ സഹായഫണ്ടിലേക്ക് പാലാരിവട്ടം മേഖലയിലെ ഇടപ്പള്ളി സ്വരക്ഷ ചന്ദ്രത്തിൽ റെസിഡന്റ്‌സ് അസോസിയേഷൻ സംഭാവന നൽകി.
അസോസിയേഷൻ സമാഹരിച്ച 17500 രൂപയുടെ ചെക്ക് പ്രസിഡന്റ് പി.എസ്. അരവിന്ദാക്ഷൻ നായർ, വൈസ് പ്രസിഡന്റ് ജോർജ് എബ്രഹാം മേരി ലോനപ്പൻ, ചന്ദ്രമതി, വസന്തകുമാർ, ബാലചന്ദ്രൻ എന്നിവർ ചേർന്ന് എഡ്രാക്ക് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ ഡി.ജി. സുരേഷ്, മേഖലാ സെക്രട്ടറി സ്റ്റീഫൻ നനാട്ട്, ട്രഷറർ കെ.വി. മാർട്ടിൻ, വനിതാസമിതി പ്രസിഡന്റ് ജയശ്രീ ഷാജി എന്നിവർക്ക് കൈമാറി.